കുവൈത്തിൽ ഇനിയും ബയോമെട്രിക് നടപടി പൂർത്തിയാക്കാത്ത പ്രവാസികളുടെ എണ്ണം ഒന്നര ലക്ഷത്തോളം. ഇതിനു പുറമെ പതിനാറായിരം സ്വദേശികളും എഴുപതിനായിരം ബിദൂനികളും ഇത് വരെ ബയോ മെട്രിക് നടപടി പൂർത്തിയാക്കിയിട്ടില്ല.രാജ്യത്തെ
6 ഗവർണറേറ്റുകളിലുള്ള വിവിധ കേന്ദ്രങ്ങളിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് പൗരന്മാർക്കും താമസക്കാർക്കും ഇപ്പോഴും സൗകര്യം ഉള്ളതായി സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. വിരലടയാള പരിശോധന നടത്താത്ത പ്രവാസികൾക്കെതിരെ നിയമലംഘനത്തിനു കേസുകൾ രജിസ്റ്റർ ചെയ്ത് വരുന്നതായും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7