ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന ടിജെ അലൻ എന്ന വ്യക്തിയാണ് ഒരു മില്യൺ ഡോളറിന്റെ ബംപർ സമ്മാനം അടിച്ചിരിക്കുന്നത്. അതായത് എട്ട് കോടിയിലേറെ (84419032) ഇന്ത്യൻ രൂപ. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ കോൺകോർസ് സിയിൽ വെച്ചായിരുന്നു നറുക്കെടുപ്പ്.നവംബർ 8 വെള്ളിയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ 2-ൽ നിന്ന് വാങ്ങിയ 0487 എന്ന നമ്പറിലുള്ള ടിക്കറ്റാണ് അലന് സമ്മാനം നേടിക്കൊടുത്തത്. ജബൽ അലി റിസോർട്ട് ഹോട്ടലിൽ ചീഫ് എൻജിനീയറായി ജോലി ചെയ്യുന്ന അലൻ കഴിഞ്ഞ 11 വർഷമായി ദുബായിൽ താമസിച്ച വരികയാണ്. മൂന്ന് വർഷമായി സ്ഥിരമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ഉൾപ്പെടേയുള്ള ലോട്ടറി എടുക്കുന്ന ശീലവും ഇദ്ദേഹത്തിനുണ്ട്.ഞങ്ങളുടെ ജീവിതം മികച്ച രീതിയിൽ മാറി മറിയാൻ പോകുകയാണ് എന്നായിരുന്നു സമ്മാനം നേടിയതിന് പിന്നാലെയുള്ള അലന്റെ പ്രതികരണം. “നന്ദി, ദുബായ് ഡ്യൂട്ടി ഫ്രീ. ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ മാറാൻ പോകുന്നു. എന്നെപ്പോലുള്ള നിരവധി ആളുകൾക്ക് നിങ്ങൾ ഒരു മികച്ച അവസരം നൽകി” ഡി ഡി എഫ് സംഘാടകരോടായി അലൻ പറഞ്ഞു. 1999-ൽ മില്ലേനിയം മില്യണയർ ഷോ ആരംഭിച്ചതിന് ശേഷം ഡിഡിഎഫ് ജാക്ക്പോട്ട് നേടുന്ന 240-ാമത്തെ ഇന്ത്യക്കാരനാണ് ടി ജെ അലൻ. അലനോടൊപ്പം തന്നെ മറ്റ് നിരവധി ഇന്ത്യക്കാർക്കും നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഷാർജയിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയുടെ ഐടി ആപ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്ന പ്രദുൽ ദിവാകർ നറുക്കെടുപ്പിലൂടെ ബി എം ഡബ്ല്യൂ ബൈക്ക് സ്വന്തമാക്കി. ദുബായ് എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഇന്ത്യൻ പ്രവാസി അജി ബാലകൃഷ്ണന് ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ ഇന്ത്യൻ സ്‌കൗട്ട് ബോബർ മോട്ടോർബൈക്കും ലഭിച്ചു. സമാനമായ രീതിയിൽ ചെറുതും വലുതുമായി ഒട്ടനവധി സമ്മാനങ്ങൾ മലയാളികൾ ഉൾപ്പെടേയുള്ളവർ സ്വന്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn