പ്രവാസികൾക്ക് ഉൾപ്പെടെ സന്തോഷ വാർത്ത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. ഡിസംബർ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ഓഫർ ബാധകമാകുക. കണ്ണൂരിൽ നിന്ന് ദമ്മാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈൻ, കുവൈത്ത്, റാസൽഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കാണ് എയർ ഇന്ത്യ എക്സ്‍പ്രസിൻറെ ഓഫർ ലഭിക്കുക. നേരിട്ടുള്ള വിമാനങ്ങൾക്കും മറ്റ് രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ സർവീസുകൾക്കും ഈ ഡിസ്കൗണ്ട് ലഭിക്കും. ഓഫർ ലഭിക്കുന്നതിനായി ‘kannur’ എന്ന പ്രൊമോ കോഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഉപയോഗിക്കുക. വാർഷിക ആഘോഷത്തിൻറെ ഭാഗമായി എയർപോർട്ട് ജീവനക്കാർക്കായി വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn