കുവൈറ്റിന് പിന്തുണയുമായി ഡൊണാൾഡ് ട്രമ്പ്

കുവൈറ്റിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. രാജ്യത്തിൻറെ സുരക്ഷക്കും സുസ്ഥിരതക്കുമാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് ട്രമ്പ് കുവൈത്തിനുള്ള പിന്തുണ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക,സൈനിക സുരക്ഷാ മേഖലകളിൽ നില നിൽക്കുന്ന ബന്ധങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. അമേരിക്കയും കുവൈറ്റിത്തും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും പ്രാദേശികവും അന്തർ ദേശീയവുമായ വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ട്രമ്പിനെ അഭിനന്ദനന്ദിച്ചതോടൊപ്പം കുവൈത്ത് സന്ദർശിക്കുന്നതിന് അമീർ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top