സോഷ്യൽ മീഡിയയിലൂടെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടി; കുവൈത്തിൽ പ്രതികൾ പിടിയിൽ
സോഷ്യൽ മീഡിയയിലൂടെ ആളുകളെ വഞ്ചിച്ച് പണം തട്ടിയ സംഘം പിടിയിൽ. ബ്ലാക്ക്മെയിൽ, ബലപ്രയോഗം, മോഷണം എന്നിവയിൽ ഏർപ്പെട്ട സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) പിടികൂടി.പരാതിയെത്തുടർന്ന് സി.ഐ.ഡിയുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. സമഗ്രമായ അന്വേഷണത്തെത്തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ തങ്ങളുടെ കുറ്റകൃത്യങ്ങൾ സമ്മതിച്ചു.പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
		
		
		
		
		
Comments (0)