കുവൈറ്റിൽ പരേതനായ പിതാവിൻ്റെ കാറിൽ നിന്ന് പാസ്‌പോർട്ടും തിരിച്ചറിയൽ രേഖകളും ഉൾപ്പെടെ 2,000 ദിനാർ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ചതായി പരാതി. വീടിൻ്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ജനൽ തകർത്ത് പഴയ നാണയങ്ങൾ അടങ്ങിയ മരപ്പെട്ടി, മൂന്ന് പുതിയ വാച്ചുകൾ, പത്ത് ഉപയോഗിച്ച വാച്ചുകൾ, പാസ്‌പോർട്ട് എന്നിവ മോഷ്ടിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണത്തിനായി വാഹനം ഫോറൻസിക് തെളിവെടുപ്പിന് അയച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32