കുവൈറ്റിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് രണ്ട് പ്രവാസികൾ മരിച്ചു. 36 വയസ്സും, 39 വയസും പ്രായമുള്ളവരാണ് മരിച്ചവർ. നിർമാണം വിലയിരുത്തുന്നതിനും തകർച്ചയുടെ കാരണം കണ്ടെത്തുന്നതിനുമായി അധികൃതർ സ്ഥലം സന്ദർശിച്ചു. രാവിലെ ഏഴ് മണിയോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. മതിൽ ഇടിഞ്ഞു വീണപ്പോൾ രണ്ട് പ്രവാസികളും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI