കുവൈത്തിൽ നിന്നും നാട്ടിലേക്ക് അവധിക്ക് പോയ മലയാളി വീട്ടിലേക്ക് എത്തുന്നതിനു മുമ്പ് വഴി മദ്ധ്യേ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി മുണ്ടുകുഴിയിൽ ജോർജ് ഫിലിപ്പ് (66) ആണു മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിക്കു പോയത്. ഹൃദയസ്തംഭനം ആണ് മരണകാരണം..ഭാര്യ: സരസു.കുവൈത്ത് മഹാ ഇടവക സെന്റ് സ്റ്റീഫൻ പ്രയർ ഗ്രൂപ്പ് സെക്രട്ടറി എമിൽ ജോർജ് ഫിലിപ്പ് മകനാണ്.മറ്റു മക്കൾ :,നിമിൽ,രേഷ്മ.സംസ്കാരം പിന്നീട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI