കുവൈത്തിൽ 13 കാരിയായ സ്വന്തം മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കുവൈത്തി യുവതിക്ക് 47 വർഷം തടവ് ശിക്ഷ. കാമുകനുമായി
ചേർന്നാണ് അമ്മ മകളെ കൊല്ലാൻ നോക്കിയത്. മകളെ അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തുകൊടുത്തതിനുമാണ് യുവതിയെ കോടതി ശിക്ഷിച്ചത്.കാമുകനും താനും തമ്മിലുള്ള അവിഹിതബന്ധം കണ്ടെത്തിയതാണ് മകളെ കൊലപ്പെടുത്താൻ യുവതിയെ പ്രേരിപ്പിച്ചത്. കുറ്റകൃത്യത്തിലെ പങ്കിന് യുവതിയുടെ കാമുകനെ 15 വർഷത്തെക്കും കോടതി തടവിന് ശിക്ഷിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI