അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹ വേദിയായ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലേക്ക് ക്ഷണമില്ലാതെ നുഴഞ്ഞുകയറിയ രണ്ടുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), വ്യവസായി ലുഖ്മാൻ മുഹമ്മദ് ഷാഫി ഷെയ്ഖ് (28) എന്നിവരാണ് അറസ്റ്റിലായത്. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബികെസി പൊലീസ് ഇവർക്കെതിരെ പ്രത്യേക വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നോട്ടീസ് നൽകുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷം ഇവരെ വിട്ടയച്ചു.
ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആതിഥേയത്വം സ്വീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സെലിബ്രിറ്റികളും വ്യവസായ-രാഷ്ട്രീയ പ്രമുഖരുമാണ് വിവാഹത്തിൽ പങ്കെടുത്തത്. കനത്ത സുരക്ഷാസന്നാഹമാണ് വിവാഹം നടക്കുന്ന മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ഏർപ്പെടുത്തിയത്. ക്ഷണപ്രകാരമുള്ള അതിഥികൾക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സംശയത്തെ തുടർന്നാണ് രണ്ടുപേരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവർ തടഞ്ഞുനിർത്തി പോലീസിലേൽപ്പിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI