കുവൈത്തില്‍ വൈറസ് ബാധ കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ 329 പോസിറ്റിവ് കേസുകള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം 329 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടയിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കണ്ടുവരുന്നത്. 1.8 ശതമാനമാണ് ടെസ്റ്റ് പോസിട്ടിവിറ്റി നിരക്ക്. തൊട്ട് മുന്‍പത്തെ ദിവസം 198 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

പുതിയ രോഗികളുടെ എണ്ണം കൂടെ ചേരുമ്പോള്‍ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 415,678 ആണ്. രോഗബാധ കാരണമുള്ള മരണം പുതുതായി കണ്ടെത്തിയിട്ടില്ല. ഇതുവരെ 2,468 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 4 രോഗികള്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്, 1,768 രോഗികള്‍ വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയും 21 രോഗികള്‍ ആശുപത്രി വാര്‍ഡുകളിലും ചികിത്സയിലുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

Related Posts

Leave a Reply

Your email address will not be published. Required fields are marked *