ഇന്ത്യയിലെ പുതിയ കുവൈത്ത് സ്ഥാനപതിയായി മിഷ്അൽ മുസ്തഫ അൽ-ഷമാലി.കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഇദ്ദേഹംനേരത്തെ ചൈനയിലെ ഷാങ്ഹായിൽ കുവൈത്ത് കോൺസുലേറ്റ് ജനറലിൽ കോൺസൽ ജനറലായിരുന്നു.നിലവിലെ ഇന്ത്യയിലെ കുവൈത്ത് സ്ഥാന പതി ജാസിം ഇബ്രാഹിം നജീം സേവന കാലാവധി പൂർത്തിയാക്കി കുവൈത്തിലേക്ക് തിരിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w