Posted By user Posted On

ഡോക്ടർ കുറിച്ചുകൊടുത്ത പെയിൻകില്ലർ ലഗേജിൽ കരുതി; ഗൾഫിൽ തടവിലായ പ്രവാസി മലയാളിക്ക് ഒടുവിൽ മോചനം

ആവശ്യമായ രേഖകൾ ഇല്ലാതെ മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് സൗദിയിൽ പി​ടി​യി​ലാ​യ മലയാളി 60 ദി​വ​സ​ത്തി​ന്​ ശേ​ഷം മോ​ചി​ത​നാ​യി. സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിനാണ് പിടിയിലായത്. നാ​ട്ടി​ലെ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ച്ചി​രു​ന്ന മ​രു​ന്നാ​ണെ​ന്ന് ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യും അ​ത്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്‌​ത​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ ഇ​സാ​ക്ക്​​ മോ​ചി​ത​നാ​യ​ത്. തബൂക്കിൽ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് ലഗേജ് പരിശോധനയിൽ മരുന്നുകൾ കണ്ടെത്തിയത്. നാർകോട്ടിക് വിഭാഗത്തിെൻറ സ്പെഷ്യൽ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസിൽ നടത്തിയ പരിശോധനയിൽ കൈവശം നാട്ടിൽ നിന്ന് കൊണ്ടുവന്ന മരുന്ന കണ്ടെത്തുകയായിരുന്നു. ഹാ​ഇ​ൽ കെഎംസിസി വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ഭാരവാ​ഹി പി.​എ. സി​ദ്ദീ​ഖ് മ​ട്ട​ന്നൂ​ർ ശ്ര​മി​ക്കു​ക​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​നു​മ​തി പ​ത്ര​ത്തോ​ടു​കൂ​ടി അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *