കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. മാസ്ക് മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായുള്ള മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം. ഏറ്റവും പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദം ഒമിക്രോണ്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം കര്‍ശനമാക്കിയത്. പുതിയ സാഹചര്യത്തില്‍ കുവൈത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. ഇതിനാലാണ് മാസ്ക് സംബന്ധിച്ച നിര്‍ദേശം ആവര്‍ത്തിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Related Posts
Kuwait reckless driving arrest; കുവൈറ്റിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ പിടിയിൽ, വാഹനങ്ങൾ തകർത്തു