ഡൽഹിയിലെ അലിപുരിൽ തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയുടെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹി ഖേര കലൻ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആൺമക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശിയായ രാകേഷ് ടാങ്കർ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. വാതിലും ജനാലകളും അടച്ചിട്ട് കൽക്കരി (അങ്കിതി) കത്തിച്ചശേഷം ഉറങ്ങാൻ പോയതായിരുന്നു. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രവികുമാർ സിങ് പറഞ്ഞു. നേരത്തേ കൽക്കരി കത്തിച്ച പുക ശ്വസിച്ച് ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr