കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) ജനുവരി മാസത്തെ പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ ദ്രവീകൃത വാതകങ്ങളുടെ പുതിയ വില പ്രഖ്യാപിച്ചു. ഒരു മെട്രിക് ടൺ പ്രൊപെയ്ന്‍ 620 ഡോളറും ബ്യൂട്ടെയ്ന്‍ 630 ഡോളറും ഈടാക്കിയാകും വിൽപനയെന്ന് കെ.പി.സി പ്രസ്താവനയിൽ അറിയിച്ചു.
പെട്രോകെമിക്കൽ വ്യവസായങ്ങളിലും ഗാർഹിക ആവശ്യങ്ങൾക്കും പ്രൊപെയ്നും ബ്യൂട്ടെയ്നും ഉപയോഗിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലെ മാറ്റവും വിതരണവും ആവശ്യകതയുമാണ് ദ്രവീകൃത വാതകങ്ങളുടെ വിലയിലെ മാറ്റത്തിന് കാരണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr