 
						സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ചു; മാതാപിതാക്കൾ അറസ്റ്റിൽ
സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ജോലിക്ക് പോകുന്നതിനിടെ കുട്ടികളെ കൂട്ടിലടച്ചതിന് വെള്ളിയാഴ്ച അറസ്റ്റിലായത്. ഡസ്റ്റിൻ ഹഫ് (35), യുറുയി സീ (31) എന്നിവർ ജോലിക്ക് പോകുന്നതിന് മുൻപ് കുട്ടികളെ ചെറിയ കൂടുകളിൽ അടച്ചാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്ന് ഗെയ്‌നസ്‌വില്ലെ പൊലീസ് പറഞ്ഞു. വീട്ടിൽ തന്നെയാണ് ഈ കൂടുകൾ നിർമ്മിച്ചത്.
ദമ്പതികൾ പലപ്പോഴും രാത്രികാലം മുഴുവൻ ജോലി ചെയ്തിരുന്നു. ഈ സമയത്ത് എല്ലാം കുട്ടികൾ കൂട്ടിലായിരുന്നുവെന്നാണ് വിവരം. സ്‌കൂളിൽ നിന്ന് വരുന്ന സമയം മുതൽ പിറ്റേന്ന് രാവിലെ 7 മണിക്ക് പോകുന്നതുവരെ താൻ ചിലപ്പോൾ കൂട്ടിലായിരിക്കുമെന്ന് കുട്ടികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു. രക്ഷിതാക്കൾ കൂട്ടിൽ ആക്കിയതിനാൽ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഇതോടെ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ദമ്പതികളെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്കെതിരായ അതിക്രമം, കുട്ടികളെ അവഗണിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
 
		 
		 
		 
		 
		
Comments (0)