കുവൈറ്റിൽ 18 വയസ്സിൽ താഴെയുള്ള പ്രവാസികളായ ക്യാൻസർ ബാധിതരായ കുട്ടികളെ എല്ലാ ആശുപത്രികളിലും, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലും ആരോഗ്യ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾക്കുള്ള എല്ലാ ഫീസിൽ നിന്നും ചാർജുകളിൽ നിന്നും ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ-അവധി ഒഴിവാക്കി. കുവൈറ്റ് പൗരത്വം ഇല്ലാത്ത കുട്ടികൾക്ക് സാധുതയുള്ള റെസിഡൻസി ഉണ്ടായിരിക്കണം, പ്രാഥമിക രോഗനിർണയ സമയത്ത് 16 വയസ്സിന് താഴെയായിരിക്കണം. കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ ഫീസ് ഇളവ് തുടരും. സ്വകാര്യ റൂം ഫീസ് ഉൾപ്പെടെ എല്ലാ ആശുപത്രികളിലും സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലും മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾക്കുള്ള എല്ലാ ഫീസും ചാർജുകളുംനൽകേണ്ടതില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz