തിരുവനന്തപുരം: വിദേശ ജോലി ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിനാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ യോഗ്യതയുള്ളവര്‍ക്കാണ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് വഴി അപേക്ഷിക്കാന്‍ കഴിയുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
ജര്‍മനിയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലവല്‍ യോഗ്യത ആവശ്യമാണ്. കൂടാതെ ലൈസന്‍സിങ് പരീക്ഷയും പാസ്സായിരിക്കണം. നിലവില്‍ ബി1 യോഗ്യത നേടിയ നഴ്‌സുമാര്‍ക്ക് ബി2 ലവല്‍ യോഗ്യത നേടുന്നതിനും ലൈസന്‍സിങ് പരീക്ഷ പാസ്സാകുന്നതിനും പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ കെയര്‍ഗിവറായി ജോ ചെയ്യാം. ഇതിനായി കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുകയും ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K