കുവൈത്ത് സിറ്റി: പൊതുവഴിയിൽവെച്ച് മറ്റൊരാളെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടിയും മറ്റും ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ചിരുന്നു. തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. സുരക്ഷസേനയുമായി സഹകരിക്കാനും നിയമങ്ങളെ മാനിക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR