കുവൈറ്റിലെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് സെക്യൂരിറ്റി സുലൈബിയ മേഖലയിൽ നിന്ന് 20 വയസ് പ്രായമുള്ള കുവൈറ്റ് പൗരനെ മയക്കുമരുന്ന് ഉപയോഗിച്ചതിനും, ഹാഷിഷ് കൈവശം സൂക്ഷിച്ചതിനും പിടികൂടി. തുടർന്ന് ഇയാളെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് റഫർ ചെയ്തു. പ്രദേശത്തെ ഒരു സ്‌കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിനുള്ളിൽ നിന്ന് സംശയത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂടാതെ, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ സഅദ് അൽ-അബ്ദുള്ള ചെക്ക്‌പോസ്റ്റിൽ വെച്ച് രണ്ട് പേരെ മയക്കുമരുന്ന് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് മയക്കുമരുന്നുംപോലീസ് പിടിച്ചെടുത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR