സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തി പ്രശസ്ത ഫലസ്തീൻ ഗായികയും ന്യൂറോ സയന്‍റിസ്റ്റുമായ ദലാൽ അബു അംനെയെ ഇന്നലെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തതു.ഇസ്രായേലിലെ നസ്രത്തിലെ വീട്ടിൽ നിന്ന് അംനെയെ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്തു. ‘ദൈവമല്ലാതെ വിജയിയില്ല’ എന്ന് അർഥം വരുന്ന അറബി വാചകമാണ് അംനെ പോസ്റ്റ് ചെയ്തത്. ഇസ്രായേൽ പൊലീസ് അംനെയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലികളിൽ നിന്ന് അവർ ഭീഷണി നേരിടുന്നതായും അഭിഭാഷകൻ അബീർ ബക്കർ പറഞ്ഞു. ലോകപ്രശസ്ത ഫലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും വെള്ളിയാഴ്ച ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തിയിരുന്നു. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അൽ-അഖ്‌സ യൂനിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് ഫാക്കൽറ്റി പൂർവ വിദ്യാർഥിനി ഹിബ സഖൗത്തും (39) കുഞ്ഞും വീരമൃത്യു വരിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL