ഒക്ടോബർ മാസം ബിഗ് ടിക്കറ്റ് കളിക്കുന്നവർക്ക് നവംബർ മൂന്നിന് 20 മില്യൺ ദിർഹം നേടാം. ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലും ഓട്ടോമാറ്റിക് ആയി ഉപയോക്താക്കൾക്ക് തൊട്ടടുത്ത ദിവസം പങ്കെടുക്കാം. 24 കാരറ്റ് സ്വർണ്ണമാണ് ദിവസവും ഒരാൾക്ക് സമ്മാനം നേടാനാകുക. മലയാളിയായ മനോജ് തെച്ചിപ്പറമ്പിലാണ് സമ്മാനം ലഭിച്ച പ്രവാസി. അബുദാബിയിൽ മെക്കാനിക്ക. എൻജിനീയറാണ് മനോജ്. സ്വന്തമായി ടിക്കറ്റ് എടുക്കാൻ കഴിയുന്നില്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കാനാണ് മനോജ് നൽകുന്ന ഉപദേശം.കഴിഞ്ഞയാഴ്ച്ചത്തെ ഇ-ഡ്രോ സമ്മാനങ്ങൾ നേടിയവരിൽ ബംഗ്ലാദേശിൽ നിന്നുള്ള അബ്ദുസ് സാബുർ ഉണ്ട്. ദുബായിൽ താമസിക്കുന്ന അദ്ദേഹം അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. “വിജയത്തിൽ സന്തോഷമുണ്ട്. ഇതൊരു അപ്രതീക്ഷിത സർപ്രൈസാണ്. ബിഗ് ടിക്കറ്റിന് നന്ദി.” സാബുർ പറഞ്ഞു.ഇന്ത്യൻ പൗരനായ രാധകൃഷ്ണൻ കണ്ണനാണ് മറ്റൊരു വിജയി. ഒരു വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹം ബഹ്റൈനിൽ ഡ്രൈവറായി ജോലിനോക്കുകയാണ്. “ഈ സന്തോഷം വിവരിക്കാനാകുന്നില്ല. വളരെ നന്ദിയുണ്ട്. സ്വർണ്ണം വിറ്റ് ലോൺ അടക്കാനാണ് എൻറെ തീരുമാനം.”ബെൽജിയത്തിൽ നിന്നുള്ള ഗെർട്ട് മരിയ ജെ ക്ലോക് ആണ് മറ്റൊരു വിജയി. യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം തനിക്ക് ലഭിച്ച സ്വർണ്ണ സമ്മാനം എങ്ങനെ ചെലവാക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.ഒക്ടോബർ 31 വരെ ബിഗ് ടിക്കറ്റുകൾ വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റെടുക്കാം.
Home
Kuwait
ഈ അവസരം പാഴാക്കരുത്: ബിഗ് ടിക്കറ്റിലൂടെ ദിവസവും സ്വർണ്ണ സമ്മാനം, വിജയികളിൽ പ്രവാസി മലയാളിയും
Related Posts
Kuwait Traffic Enforcement; കുവൈത്തിൽ ട്രാഫിക് നിയമലംഘകരുടെ ‘വേട്ട’; ആറുമാസത്തിനിടെ 3.5 ലക്ഷം കേസുകൾ