കുവൈത്ത് സിറ്റി: കൊവിഡ് വകഭേദമായ ഒമിക്രോൺ കുവൈത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവള അധികൃതരുടെ അറിയിപ്പ്. ഇതുവരെ വിമാനത്താവള നടപടി ക്രമങ്ങളിൽ പുതിയ മാറ്റങ്ങള്‍ ഒന്നുംതന്നെ നിര്‍ദേശിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. മുന്‍പത്തെത് പോലെ തന്നെ രാജ്യത്ത് എത്തുന്ന മുഴുവന്‍ പേരെയും കർശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. കുവൈത്ത് ആരോഗ്യ വിഭാഗവുമായി തുടർച്ചയായി ബന്ധപ്പെടുവിശദീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതിയ നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. കുവൈത്തിലെത്തിയ യൂറോപ്യന്‍ യാത്രക്കാരനിൽ നടത്തിയ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ പിസിആർ പരിശോധനയിൽ പോസിറ്റീവ് ആവുകയായിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെയും പിസിആർ നെഗറ്റിവ് ഫലത്തിന്റെയും കോപ്പിയുമായാണ് ഇയാള്‍ കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. രാജ്യത്ത് എത്തിയ ശേഷം ഇദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിൽ നിരീക്ഷിച്ചുവരികയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU