ന്യൂയോർക്ക് സിറ്റിയിൽ മിന്നൽ പ്രളയത്തെയും കൊടുങ്കാറ്റിനെയും തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒറ്റ രാത്രിയിൽ പെയ്ത മഴയാണ് ന്യൂയോർക്കിലെ പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. റോഡുകൾ സഞ്ചരിക്കാൻ യോഗ്യമല്ലാത്തതിനാൽ ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് മേയർ എറിക് ആഡംസ് അറിയിച്ചു. നഗരത്തിലെ പല സബ് വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. ദേശീയ പാതകളും തെരുവുകളും വെള്ളിത്തിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ലായാർഡിയ വിമാനത്താവളത്തിന്റെ ഒരു ടെർമിനൽ അടച്ചിട്ടു. ചിലയിടങ്ങിൽ 20 സെ.മി വരെ മഴ പെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിലും മഴതുടരുെമന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ജീവൻ അപകടത്തിലാക്കുന്ന കൊടുങ്കാറ്റാണെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൾ അഭിപ്രായപ്പെടു. അതിശക്തമായ മഴയെത്തുടർന്ന് ന്യൂയോർക്ക് സിറ്റി, ലോങ് ഐലൻഡ്, ഹഡ്‌സൺ വാലി എന്നിവിടങ്ങളിലാണ് ഗവർണർ ഹോച്ചുൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷിതരായിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വെള്ളം നിറഞ്ഞ റോഡുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കരുതെന്നും വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL