കുവൈറ്റിൽ മയക്കുമരുന്നും, മെത്താംഫെറ്റാമൈൻ ഗുളികകലും കൈവശം വെച്ചതിന് 16 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ13 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ, ഇവരുടെ കൈവശം രണ്ട് ആയുധങ്ങളും, വെടിക്കോപ്പുകളും അനധികൃത ഇടപാടുകളിൽ ലഭിച്ച പണവും കണ്ടെത്തി. ഇവരുടെ പക്കൽ നിന്ന് 6.2 ഗ്രാം വിവിധ മയക്കുമരുന്നുകളും 550 ആന്റി സൈക്കോട്ടിക് മരുന്നുകളും കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു. കച്ചവടത്തിനായാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് കസ്റ്റഡിയിലെടുത്തവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഫോൺ നമ്പർ: 112-ൽ അല്ലെങ്കിൽ മയക്കുമരുന്ന് വിരുദ്ധ വകുപ്പിനെ ബന്ധപ്പെടാനുള്ള ഹോട്ട്‌ലൈൻ നമ്പറായ 1884141 വിളിച്ച് അറിയിക്കാൻ ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6