കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ ഏരിയയിലെ ഗോഡൗണിൽ തീപിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം fire force. നിർമാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും അടങ്ങിയ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞ ഉടൻ നാല് അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.അഗ്നിശമന സേനയുടെ ഇടപെടൽ മൂലം വൈകാതെ തീ അണച്ചു. തീപിടിത്തം ചില വസ്തുക്കൾ നശിക്കാനും പ്രദേശത്തെ ആകാശത്ത് പുക നിറയാനും ഇടയാക്കി. രാജ്യത്ത് ഉയർന്ന താപനില തുടരുന്നതിനാൽ തീപിടിത്ത സാധ്യത നിലനിൽക്കുന്നുണ്ടെന്നും വ്യവസായിക പ്ലോട്ടുകൾ, വാണിജ്യ, നിക്ഷേപ കെട്ടിടങ്ങൾ എന്നിവ സുരക്ഷ വ്യവസ്ഥകൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തീപിടിത്തം ഉണ്ടായാൽ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6