കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി എറണാകുളം oicc ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ലിജോ കാക്കനാട്ടിനും, ജോയിന്റ് ട്രഷറർ ജിജി മത്തനും ഒഐസിസി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങര യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് റോയി യോയാക്കി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി നിബു ജേക്കബ് സ്വാഗതം പറഞ്ഞു. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, സെക്രട്ടറി നിസാം, ജില്ലാ നേതാക്കളായ ജോമോൻ കോയിക്കര , അനിൽ വർഗീസ്, അക്ബർ വയനാട്, അലക്സ് മാനന്തവാടി, ചന്ദ്രമോഹൻ, ഷബീർ, ഇസ്മായിൽ, ജിനോ എം കെ, ജിയോ മത്തായി, തങ്കച്ചൻ ജോസഫ്, ബാബു ജോൺ എബ്രഹാം, പീറ്റർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ജില്ലാ കമ്മറ്റിയുടെ പേരിലുള്ള മൊമെന്റോ നൽകി ഇരുവരെയും യോഗം ആദരിച്ചു. ഒഐസിസി ജില്ലാകമ്മിറ്റിയുടെ പ്രവർത്തങ്ങളിൽ പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്ന് ഇരുവരും മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സാബു പൗലോസ് യോഗത്തിന് നന്ദി രേഖപെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5