law സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്; നിയമ ലംഘകരായ 99 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി അധികൃതർ. രാജ്യത്തിന്റെ law വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 99 നിയമ ലംഘകരാണ് പിടിയിലായത്. ഇവരിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 30 സ്ത്രീകളും ഉൾപ്പെടുന്നു. അനധികൃതമായി ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന 3 പേരും പിടിയിലായിട്ടുണ്ട്. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ പ്രത്യേക നിർദേശത്തെത്തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാജ്യ വ്യാപകമായി ശക്തമായ സുരക്ഷാ പരിശോധനയാണ് നടത്തി വരുന്നത്. ആയിരക്കണക്കിന് നിയമ ലംഘകരായ പ്രവാസികളാണ് പരിശോധനയിൽ പിടിയിലാകുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Related Posts

Leave a Reply

Your email address will not be published. Required fields are marked *