ദുബൈ:ഗൾഫ് മേഖലയിൽ ഇന്ന്നഗ്നനേത്രങ്ങൾ കൊണ്ട് മാസപ്പിറവി കാണാൻ കഴിയില്ലെന്ന് eid al adha 13 അറബ് രാജ്യങ്ങളിൽ നിന്നുള്ള 25 ജ്യോതിശാസ്ത്ര വിദഗ്ധർ സംയുക്തമായി പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ ചെറിയ പെരുന്നാൾ ഏപ്രിൽ 21ന് ആവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. എന്നാൽ, പെരുന്നാൾ ദിവസം വ്യക്തമായി കണക്കാക്കുന്നതിന് ഈ അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും അത് മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. ശാസ്‍ത്രീയമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ മാസപ്പിറവി ദൃശ്യമാവാനുള്ള സാധ്യത പരിശോധിക്കുക മാത്രമാണ് തങ്ങൾ ചെയ്‍തതെന്ന് ഇന്റർനാഷണൽ ആസ്‍ട്രോണമി സെന്റർ വ്യക്തമാക്കി. വിവിധ ഗൾഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പിറവി ദൃശ്യമാവുന്നില്ലെങ്കിൽ റമദാനിലെ 30 നോമ്പുകളും പൂർത്തിയാക്കി ശനിയാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn