law കൈവശമുണ്ടായിരുന്നത് വൻ മയക്കുമരുന്ന് ശേഖരം; കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 4 പേർ പിടിയിൽ

കുവൈറ്റ് സിറ്റി;കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 4 പേർ പിടിയിൽ. വിവിധ തരത്തിലുള്ള law മയക്കുമരുന്ന് വിതരണത്തിൽ ഏർപ്പെട്ടിരുന്നവരാണ് പിടിയിലായത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് വിവിധയിടങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ നിന്ന് ഒരു കിലോ കഞ്ചാവ്, കാൽ കിലോഗ്രാം ഹാഷിഷ്, 100 ഗ്രാം ക്രിസ്റ്റൽ മെത്ത്, 40 ഗ്രാം മയക്കുമരുന്ന്, 20 ഗ്രാം ഹെറോയിൻ, 200 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവ കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top