വിജയവാഡ: ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ മണിക്കൂറുകൾക്ക് മുൻപ് പറന്നുയർന്ന് air india flight booking online കുവൈത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം.വിജയവാഡയിൽ ആണ് വിമാനം നേരത്തെ പുറപ്പെട്ടതായി പരാതി ലഭിച്ചത്. ഇതോടെ 17 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഏകദേശം മൂന്ന് മണിക്കൂർ നാൽപ്പത്തിയഞ്ച് മിനിറ്റ് മുമ്പ് വിമാനം യാത്ര തിരിച്ചതായാണ് യാത്രക്കാർക്ക് ലഭിച്ച വിവരം. യാത്രക്കാർ ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരം വിമാനത്തിന്റെ സമയം ഉച്ചയ്ക്ക് 1.10 ആയിരുന്നു. എന്നാൽ രാവിലെ 11 മണിക്ക് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തപ്പോൾ വിമാനം 9.45-ന് പുറപ്പെട്ടതായിട്ടാണ് യാത്രക്കാർ അറിഞ്ഞത്. എയർലൈൻ ജീവനക്കാരെ സമീപിച്ചപ്പോൾ, ടിക്കറ്റ് വിറ്റ വിവിധ വെബ്‌സൈറ്റുകളിൽ സമയമാറ്റം അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. അന്താരാഷ്‌ട്ര ഓപ്പറേഷനുകളിലുണ്ടായ ചില പ്രശ്‌നങ്ങൾ കാരണം എയർലൈൻ പുറപ്പെടൽ പുനഃക്രമീകരിച്ചതായി എയർപോർട്ട് അധികൃതർ പറഞ്ഞു. പുറപ്പെടുന്ന സമയം മാറ്റുന്നത് സംബന്ധിച്ച് തങ്ങൾക്ക് മുൻകൂർ വിവരമൊന്നും ഇല്ലായിരുന്നുവെന്നും രാവിലെ 11 മണിക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും പുതിയ സമയത്തെക്കുറിച്ച് അറിയിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. ഷെഡ്യൂൾ മാറ്റി ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് വിമാനത്തിൽ കയറിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR