കുവൈറ്റ് സിറ്റി: കുവൈത്തിൽ വിവിധ പ്രദേശങ്ങളിലായി മൂന്ന് വ്യാജ ഗാർഹിക തൊഴിലാളി ഏജൻസികളെ കണ്ടെത്തി domestic worker റെയ്ഡ് നടത്തി. ഈ ഏജൻസികളിൽ റെസിഡൻസി നിയമം ലംഘിക്കുന്നവരും നിയമപരമായ രേഖകളില്ലാതെ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമായ 11 വ്യക്തികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ സംയുക്ത ത്രികക്ഷി കമ്മിറ്റി ഡിപ്പാർട്ട്മെന്റ് ആണ് പ്രതികളെ പിടികൂടിയത്. കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR