കുവൈത്ത് സിറ്റി : കുവൈത്ത് ഓയിൽ കമ്പനിയിൽ ഇന്നലെ ഉണ്ടായ എണ്ണ ചോർച്ച തുടരുന്നു kuwait oil company jobs. എണ്ണയും ജലവും തമ്മിൽ കലർത്താൻ ഉപയോഗിക്കുന്ന ഉപകരണത്തിൽ ഉണ്ടായ വിള്ളലാണ് ചോർച്ചക്ക് കാരണമായതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ചോർച്ച നിയന്ത്രണ വിധോയമാക്കുന്നതിനായി ഈ രംഗത്തെ വിദഗ്ദരായ വൈൽഡ് വേൽ എന്ന അന്താരാഷ്ട്ര കമ്പനിയുടെ സഹായം തേടാൻ തീരുമാനിച്ചതായാണ് വിവരം. വിള്ളൽ കൂടുന്നില്ലെന്ന് ഉറപ്പാക്കാനായി സാങ്കേതിക വിദഗ്ദർ നിരന്തരമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ചോർച്ച പൂർണ്ണമായി നിയന്ത്രണവിധേയമാക്കുന്നത് വരെ കുവൈത്ത് ഓയിൽ കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ ചോർച്ച് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അപകടത്തെ തുടർന്ന് ആളപായങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഉൽപ്പാദന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും കുവൈത്ത് ഓയിൽ കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR