കുവൈത്തിലെ റോഡുകളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശ ബോർഡുമായി ബന്ധപ്പെട്ട് സോഷ്യൽ moi മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് മുന്നറിയിപ്പുമായി ബന്ധപ്പെട്ട ബോർഡിന്റെ വ്യാജ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. MOI-യുടെ സൈബർ സെൽ ഈ സന്ദേശം അയച്ചവരെ ട്രാക്ക്-ഡൗൺ ചെയ്യുകയും വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ശരിയായ വാർത്തയുടെയും വ്യാജ വാർത്തകളുടെയും സ്ക്രീൻഷോട്ടുകൾ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1