Posted By user Posted On

gynecologist near me പാകിസ്ഥാനിൽ നിന്നുള്ള 180 ആരോ​ഗ്യപ്രവർത്തകരുടെ സംഘം കുവൈത്തിലെത്തി

കുവൈത്ത് സിറ്റി : പാകിസ്ഥാനിൽ നിന്നുള്ള 180 ആരോ​ഗ്യപ്രവർത്തകരുടെ സംഘം കുവൈത്തിലെത്തി gynecologist near me. കുവൈത്തിലെ പാകിസ്ഥാൻ സ്ഥാനപതി മാലിക് ഫാറൂഖ് ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ ആരോഗ്യ മേഖലയിൽ പുതുതായി നിയമനം ലഭിച്ചവരാണ് ഇവർ. പാകിസ്ഥാൻ സർക്കാരും കുവൈത്ത് സർക്കാരും തമ്മിൽ ഒപ്പുവെച്ച തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. ഡോക്ടർമാരും , നഴ്‌സുമാരും ഉൾപ്പെടുന്ന സംഘമാണ് ഇന്നലെ രാജ്യത്ത് എത്തിയത്. പാകിസ്ഥാനിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പതിനെട്ടാമത്തെ ബാച്ചാണ് ഇത്. ഡോക്ടർമാർക്കും നഴ്‌സിംഗ് സ്റ്റാഫുകൾക്കും പുറമെ വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലെ പ്രൊഫഷണലുകളെയും കുവൈത്തിലേക്ക് കൊണ്ടുവരാൻ തങ്ങൾ തയ്യാറാണെന്ന് പാകിസ്ഥാൻ സ്ഥാനപതി വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *