കുവൈത്ത് സിറ്റി; രാജ്യത്തെ തൊഴിൽ വിപണിയിൽ കുവൈറ്റ് പൗരന്മാരുടെ എണ്ണം 22.2 ശതമാനത്തിലെത്തിയതായി labor market കണക്ക്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ഒരു പ്രാദേശിക ദിനപത്രമാണ് പുറത്ത് വിട്ടത്. എന്നിരുന്നാലും, കുവൈറ്റ് വൽക്കരണ നയം നടപ്പിലാക്കിയതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വർദ്ധന നിരക്ക് പ്രതിവർഷം 1 ശതമാനത്തിൽ താഴെയാണെന്നാണ് റിപ്പോർട്ടിലുള്ളത്. 2022 സെപ്തംബർ 30 വരെയുള്ള കണക്ക് അനുസരിച്ച് പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം 483,803 ആണ്. ഇതിൽ 184,953 പുരുഷന്മാരും 253,850 സ്ത്രീകളും ആണ്. കുവൈറ്റികളല്ലാത്ത 1,538,216 പേരും ജോലി ചെയ്യുന്നതായി ഈ സ്ഥിതിവിവരക്കണക്കിൽ വ്യക്തമാക്കുന്നുണ്ട്. കുവൈറ്റികളല്ലാത്തവരുടെ 77.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ മൊത്തം തൊഴിൽ വിപണിയുടെ 22.2 ശതമാനമാണ് കുവൈത്ത് പൗരന്മാരുള്ളത്. ആഭ്യന്തര മേഖലയെ ഒഴിവാക്കിയുള്ള കണക്കുകളാണിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX