Posted By user Posted On

nissan jukeകുവൈത്തിൽ നടുറോഡിൽ കാറിന് തീപിടിച്ചു

കുവൈറ്റ് സിറ്റി; കുവൈത്തിൽ നടുറോഡിൽ വാഹനത്തിന് തീപിടിച്ചു. ഡ്രൈവർ അടക്കം വാഹനത്തിലുള്ള nissan juke ആർക്കും പരിക്കേറ്റിട്ടില്ല. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് ലഭിച്ച റിപ്പോർട്ട് പ്രകാരം സംഘം സ്ഥലത്ത് എത്തുമ്പോൾ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കത്തിനശിച്ച വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്നു എന്നാണ് വിവരം. ജഹ്‌റ ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഇന്ന് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. അതോടൊപ്പം തന്നെ, ഷുവൈഖ് ഇൻഡസ്ട്രിയൽ, അബു ഫാത്തിറ മേഖലകളിലെ സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ ലംഘിച്ചതിന് അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *