എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി cheapo air ശങ്കർ മിശ്ര ബെംഗളുരുവിൽ അറസ്റ്റിൽ. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും തുടർന്ന് ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിക്കുകയും ചെയ്യുകയായിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. ഇയാളെ കമ്പനി നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര്‍ മിശ്ര, യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. പരാതിക്ക് പിന്നാലെ എയർ ഇന്ത്യ ശങ്കര്‍ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു. അതേസമയം മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി.
Home
Kuwait
cheapo airവിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ
Related Posts
Kuwaiti Amir Italian PM Meeting; കുവൈത്തും ഇറ്റലിയും കൈകോർക്കുന്നു; സാമ്പത്തിക-പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനം
Kuwait Security traffic operations; കുവൈറ്റിലെ മിന്നൽ പരിശോധനയിൽ 204 പേർക്കെതിരെ നടപടി, പിടിയിലായത് ഒളിവിലുള്ളവരും നിയമലംഘകരും
Kuwait tourism initiative; ഗൾഫ് യാത്രകൾ കൂടുതൽ ആകർഷകമാക്കാൻ കുവൈത്ത്; വിനോദസഞ്ചാര വികസനത്തിന് പുത്തൻ ചുവടുവെപ്പ്