കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്കുള്ള പുതിയ ഔഷധ ഫീസ് ഡിസംബർ 16( ഇന്ന്) മുതൽ പ്രാബല്യത്തിൽ വന്നു medical fees. പുതുക്കിയ നിരക്ക് അനുസരിച്ച് ഇനി മുതൽ പ്രവാസികൾ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും പോളിക്ലിനിക്കുകളിലും ആശുപത്രികളിലും ഔഷധ ഫീസ് ആയി 5 ദിനാറും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദിനാറും നൽകണം. നിലവിൽ പൊതുജനരോഗ്യ കേന്ദ്രങ്ങളിൽ ഈടാക്കുന്ന 2 ദിനാറിനും ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ ഈടാക്കുന്ന 10 ദിനാറിനും പുറമെയാണ് പുതുക്കിയ നിരക്ക് നൽകേണ്ടത്. ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q