കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഇയാൾ വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്ന theft വീഡിയോ ചില സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇയാളെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് റെസ്‌ക്യൂ പോലീസിന് അറസ്റ്റ് ചെയ്തത്. പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇയാൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം തന്നെ പ്രതി വാഹനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പകർത്തിയ പൗരന് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q