ചൊവ്വാഴ്ച രാജ്യത്ത് ലഭിച്ച മഴയുടെ തോത് ജബ്രിയയിൽ 37.4 മില്ലീമീറ്ററിനും rain sounds അബ്ദാലിയിൽ 1.7 മില്ലീമീറ്ററിനും ഇടയിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ഉം അൽ-ഹൈമാൻ 29 മില്ലിമീറ്റർ, അൽ-ജഹ്‌റ റിസർവ് 28, അൽ-റുമൈതിയ 26.5, ഹിറ്റിൻ 26.2, സബാഹ് അൽ-അഹമ്മദ് 25.8, അൽ-സബാഹിയ 23, കുവൈറ്റ് സിറ്റി 22.8 ,സാൽമിയ 21.6, മിന അൽ അഹമ്മദി 21.4, അൽ അദാമി 21, അൽ റബിയ 19.4. റാസ് അൽ സാൽമിയ 19.3, കൈഫാൻ 18.5, കബാദ് 18.2, അൽ ജഹ്‌റ 18, അൽ ഖൈറാൻ 16.5, അബു അൽ ഹസാനിയ 16.2, അൽ നസീം 16, കുവൈറ്റ് എയർപോർട്ട് 15.9, അൽ യാർമൂക്ക് 12, അൽ ഖുസൂർ, അൽ വഅബ്, 11.7.4. 2.7, അൽ അബ്രാഖ് 2.3, മസ്‌റത്ത് അൽ അബ്ദാലി 2.3, അൽ അബ്ദാലി 2.3. 1.7 മി.മീ എന്നിങ്ങനെയാണ് രാജ്യത്ത് മഴയുടെ തോത് രേഖപ്പെടുത്തിയതെന്ന് അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. കനത്ത മഴ പെയ്ത സാഹചര്യത്തിൽ 12 മണിക്കൂറിനിടയിൽ 174 എമർജൻസി കേസുകളാണ് രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈകാര്യം ചെയ്തത്. 13 ട്രാഫിക് അപകടങ്ങൾ മെഡിക്കൽ എമർജൻസി ടീം കൈകാര്യം ചെയ്തു. 9 കേസുകൾ പൊതു ആശുപത്രിയിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DYDPb48irAhIqIs6JJUM0q