കുവൈത്ത് സിറ്റി; കുവൈത്തിലെ വ്യാപാര സ്ഥാപനത്തിൽ വ്യാജ ബോംബ് ഭീഷണി kuwait bomb. മിഷ്രിഫ് ഫെയർ ഗ്രൗണ്ടിലെ പെർഫ്യും സ്റ്റാളിൽ ബോംബുണ്ടെന്ന് ഏമർജൻസി വിഭാഗത്തിലേക്ക് അഞ്ജാതൻ വ്യാജ സന്ദേശം അയച്ചു. സന്ദേശം ലഭിച്ച ഉടനെ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റിലെ യൂണിറ്റ് ഉടൻ തന്നെ എക്‌സിബിഷൻ ഗ്രൗണ്ടിലേക്ക് ഒരു ടീമിനെ അയച്ചിരുന്നു. എന്നാൽ അവിടെ എത്തി പരിശോധന നടത്തിയപ്പോളാണ് വിളിച്ചയാൾ തെറ്റായ റിപ്പോർട്ടാണ് നൽകിയിക്കുന്നതെന്ന് മനസ്സിലായത്. വ്യാജ സന്ദേശം നൽകിയ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl