whatsapp businessവാട്സ്ആപ്പ് പണി മുടക്കി, സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല; കാരണം തിരഞ്ഞ് ഉപയോക്താക്കൾ
പ്രമുഖ ഓൺലൈൻ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് പണിമുടക്കി. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ലോകവ്യാപകമായി സന്ദേശങ്ങൾ അയ്ക്കാനും സ്വീകരിക്കാനും കഴിയാത്ത പ്രശ്നം റിപ്പോർട്ട് ചെയ്തതായി മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റുകൾ വരുന്നുണ്ട്. വാട്സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് പ്രശ്നം ഉണ്ടായത് whatsapp business. സേവനം നിലച്ച് അരമണിക്കൂറിലധികം ആയിട്ടും ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല. വാട്സ്ആപ്പിന്റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല. എന്നാൽ, ഇത് സംബന്ധിച്ച് വലിയ രീതിയിലൂള്ള ട്രോളുകളാണ് ട്വിറ്ററിൽ അടക്കം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
		
		
		
		
		
Comments (0)