ചില പ്രത്യേക വിഭാഗക്കാർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ നൽകാൻ തുടങ്ങി. എല്ലാത്തരം വിസകളും ദീർഘകാലത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു നടപടി. നവജാതശിശുക്കൾക്കും ഇതിൽ പ്രത്യേക പരിഗണന ലഭിക്കും. കുവൈത്തിന് പുറത്ത് ജനിച്ച കുഞ്ഞുങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അവരുടെ രക്ഷിതാക്കൾക്ക് ഈ സൗകര്യത്തിലൂടെ സാധിക്കും. നിലവിൽ അവധിക്ക് നാട്ടിൽ എത്തുകയും പിന്നീട് നവജാത ശിശുക്കൾക്കുള്ള പുതിയ വിസ നിർത്തിയതിനാൽ കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെയും നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ വിസയ്ക്കുള്ള മറ്റ് ചില അഭ്യർത്ഥനകളും പ്രശ്നത്തിന്റെ മാനുഷിക വശത്തെ അടിസ്ഥാനമാക്കി പരിഗണിക്കുമെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB