കുവൈത്ത് വിമാനത്താവളത്തിലെ ടി4 ടെർമിനലിലെ വൈദ്യുതി മുടക്കം സംബന്ധിച്ച അഭ്യൂഹങ്ങൾ ശരിയല്ലെന്നും ഇത് ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണിയുടെ ഭാഗമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പവർ ട്രാൻസ്‌ഫോർമറുകളിൽ നേരത്തെ തന്നെ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം വിമാനങ്ങളെത്താത്ത സമയമാണ് ഇതിനായി തെരെഞ്ഞെടുത്തതെന്നും 7 മിനിറ്റിൽ കൂടുതൽ സമയമെടുത്തിട്ടില്ലെന്നും അധികൃതർ വിശദീകരണം നൽകി. നിലവിൽ പ്രശ്നം പരിഹരിച്ചെന്നും വൈദ്യുത പ്രവാഹം സാധാരണ നിലയിലായി, ഡിജിസിഎ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB