കുവൈറ്റ്: കുവൈത്തിലെ താമസക്കാർക്കിതാ ഒരു സന്തോഷ വാർത്ത. രാജ്യത്തെ താമസ വിലാസം മാറ്റാൻ ഇനി എളുപ്പത്തിൽ സാധിക്കും. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹേൽ ആപ്പ് വഴി പുതിയ സേവനം ആരംഭിച്ചു. ഇതിലൂടെ വാടകയിലും മറ്റ് ഉടമസ്ഥതയിലും താമസിക്കുന്നവർക്ക് താമസ സ്ഥലത്തിന്റെ വിലാസം മാറ്റാൻ സാധിക്കും. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
വളരെ എളുപ്പത്തിൽ തന്നെ ഈ ആപ്പ് വഴി വിലാസം മാറ്റാൻ കഴിയുമെന്നാണ് പബ്ലിക് അതോറിട്ടി സിവിൽ ഇൻഫർമേഷൻ പ്രസ്താവനയിൽ പറയുന്നത്. അതേസമയം, വിലാസം മാറ്റേണ്ട വസ്തുവിൽ താമസിക്കുന്നതിന്റെ രേഖകൾ കൈവശമില്ലെങ്കിൽ വിലാസം മാറ്റാൻ കഴിയില്ല. പ്രത്യേകിച്ച് പൊളിക്കലോ, നിർമ്മാണമോ അല്ലെങ്കിൽ ഭവനവുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ വാടക വസ്തുവിന്റെ വിലാസം മാറില്ല എന്നും പ്രസ്താവനയിൽ പറയുന്നു. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB