expatriatesകുവൈത്തിൽ പ്രവാസികളെ കുറയ്ക്കാൻ പുതിയ പദ്ധതികൾ; വർക്ക് പെർമിറ്റ് പുതുക്കുന്നതിലും നിയന്ത്രണം

അടുത്ത വർഷത്തോടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിവിൽ സർവീസ് കമ്മീഷൻ. ആവശ്യമില്ലാത്ത പല ജോലികളും ഇല്ലാതാക്കാനാണ് പദ്ധതി. ഇതിനായി പുതിയ പദ്ധതികൾ തയ്യാറാക്കുന്നതായാണ് വിവരം. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ എല്ലാ നിയമലംഘകരെയും നിയമലംഘനം നടത്തുന്ന സ്പോൺസർമാരെയും ഉടനടി നാടുകടത്തുന്ന നടപടികളാണ് സിഎസ്‌സിയും ആഭ്യന്തര മന്ത്രാലയവും ചേർന്ന് നടപ്പിലാക്കുക. രണ്ടാം ഘട്ടത്തിൽ, ആവശ്യമില്ലാത്ത ജോലികൾക്കുള്ള എല്ലാ വർക്ക് പെർമിറ്റുകളുടെയും പുതുക്കൽ നിയന്ത്രിക്കാനും നിർത്താനുമാണ് നീക്കം. പ്രൊഫഷണൽ ടെസ്റ്റുകൾക്ക് വിധേയമായി മാർക്കറ്റിൽ ആവശ്യമായ പ്രൊഫഷണൽ ജോലികൾക്ക് മാത്രം വർക്ക് പെർമിറ്റ് നൽകുന്നതായിരിക്കും മൂന്നാമത്തെ ഘട്ടം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy