കുവൈറ്റ് പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയ ഏഴുപേരെ പോലീസ് തിരയുന്നു
കുവൈറ്റിലെ സുലൈബിയ പോലീസ് സ്റ്റേഷനിൽ പരാതിക്കാരനെ ഒരാളെ ആക്രമിച്ച ഏഴ് പേരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ആക്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ മുന്നറിയിപ്പ് വെടിവെച്ചതിനെത്തുടർന്നാണ് പ്രതികൾ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. സംഭവത്തിൽ ഡിറ്റക്ടീവുകൾ അന്വേഷണം നടത്തുകയും പ്രതികൾ രക്ഷപ്പെട്ട വാഹനത്തെപറ്റിയും അന്വേഷണം നടത്തുന്നുണ്ട്.
ഒരാൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിനിടെയാണ് സംഭവം നടന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനും അക്രമികളിൽ നിന്ന് ആളെ മോചിപ്പിക്കാനും പോലീസ് സ്റ്റേഷൻ നടത്തിയ ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥന് കൈയിൽ പരിക്കേറ്റതെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രതികളും രക്ഷപ്പെട്ട വാഹനവും സിസിടിവി ക്യാമറയിൽ പതിഞ്ഞതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
		
		
		
		
		
Comments (0)