കുവൈറ്റിൽ 3 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 600 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിൽ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അൽ അർദിയ പ്രദേശം വളയുകയും, പരിശോധന നടത്തുകയും 3 മണിക്കൂറിനുള്ളിൽ 600 ഓളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അശ്രദ്ധ, ഇൻഷുറൻസ് കാലഹരണപ്പെടൽ, ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെടൽ എന്നിവയ്ക്കായാണ് ഭൂരിഭാഗം ടിക്കറ്റുകളും നൽകിയിട്ടുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിലും എല്ലാ മേഖലകളിലും പരിശോധന തുടരുന്നതിനാൽ ഡ്രൈവിംഗ് ലൈസൻസിന്റെയും, ഇൻഷുറൻസിന്റെയും സാധുത ഉറപ്പാക്കാൻ എല്ലാവരോടും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD

Related Posts

Leave a Reply

Your email address will not be published. Required fields are marked *